ഭക്തജന സാഗരമായി തൈപ്പൂയ മഹോത്സവം

0

വൈത്തിരി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു.വിവിധ സ്ഥലങ്ങളില്‍ നിന്നും കാവടിസംഘങ്ങളും ഘോഷയാത്രകളുമുണ്ടായിരുന്നു.ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടും ശബരിമല മാളികപ്പുറം മുന്‍ മേല്‍ ശാന്തി റജിന്‍ നീലകണ്ടന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ വിവിധ പൂജകളും ഹോമങ്ങളും നടത്തി.
ധ്യാനാചാര്യന്‍ എടത്തല വിജയനും ക്ഷേത്രം ശാന്തി സുരേഷ് സ്വാമികളും പെരിഞ്ചേരി മന ഹരിനമ്പൂതിരിയും ചേര്‍ന്ന് മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കാര്യസിദ്ധി പൂജ, ശനീശ്വരപൂജ മുതലായ പൂജകള്‍ നടത്തി അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക അഭിഷേകങ്ങളും ഭഗവല്‍ പ്രീതിക്കായി നടത്തി. പൊഴുതന,കല്‍പറ്റ , ചാരിറ്റി , കുറിച്യര്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ കാവടിസംഘങ്ങളെ വൈത്തിരി മാരിയമ്മന്‍ കോവിലില്‍ നിന്നും സ്വീകരിച്ച് തങ്ക വേല്‍ പ്രദക്ഷിണത്തോടെ വൈദ്യ ഗിരി ശ്രീസുബ്രഹ്‌മണ്യസ്വാമീ ക്ഷേത്രത്തില്‍ എത്തിച്ചു. ഭക്തര്‍ക്ക് വൈദ്യഗീരീശനെ നേരിട്ട് പാലഭിഷേകം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ ഡോക്ടറും ആമ്പുലന്‍സും അടക്കമുള്ള പ്രഥമ ശുശ്രൂഷാ കേന്ദ്രവും ഒരുക്കിയിരുന്നു. മഹാഅന്നദാനത്തോടെ തൈപ്പൂയ മഹോത്സവം സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!