പാക്കം കുറുവ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 50 സഞ്ചാരികളെ വഹിക്കാന്‍ കഴിയുന്ന ചങ്ങാടമാണ് നീറ്റിലിറക്കിയത്.ആനമുള വര്‍ഗ്ഗത്തില്‍പ്പെട്ട മുളകള്‍ ഉപയോഗിച്ചാണ് ചങ്ങാടം നിര്‍മ്മിച്ചിരിക്കുന്നത്. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ ചങ്ങാടം കൂടി ഉപയോഗിക്കുന്നതിലൂടെ ദ്വീപിലേക്ക് കയറുന്നതിന് വേണ്ടി ചങ്ങാടത്തിനു വേണ്ടിയുള്ള സഞ്ചാരികളുടെ കാത്ത് നില്‍പ്പ് ഒഴിവാക്കാന്‍ സാധിക്കും.
പൗരാണിക വിശ്വാസങ്ങളെ നിലനിര്‍ത്തി ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങളേയും തനിമയേയും കൈവിടാതെ പ്രകൃതിയുടെ തനിമയെ സംരക്ഷിച്ച് നിര്‍മ്മിച്ച ചങ്ങാടം കുറുവയുടെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകരുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.അബ്ദുള്‍ സമദ്,വാര്‍ഡ് മെമ്പര്‍ ജോളി നരിതൂക്കിയില്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ സെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍ ഷാജി, സ്റ്റേഷന്‍ ജീവനക്കാര്‍ കുറുവ ഇക്കോ ടൂറിസം ഗൈഡുമാര്‍, വന സംരക്ഷണ സമിതി പ്രസിസണ്ട് ടി.ആര്‍. മോഹനന്‍, സെക്രട്ടറി കെ.കെ. താരാനാഥ് എന്നിവര്‍ സന്നിഹിതരായിരുന്നു