ഇ കെ.നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി
38 വര്‍ഷം പഴക്കമുള്ള മാനന്തവാടി ക്ലബ്ബ് കുന്നിലെ ഇ കെ.നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. ഇനി ഇവിടെ ഉയരുക നഗരസഭയുടെ പുതിയ സമുച്ചയം. കാല പഴക്കത്താല്‍ ജീര്‍ണ്ണിച്ചതും, നാല് വര്‍ഷത്തോളമായി വാടകക്ക് നല്‍കാത്തതുമായ കമ്യൂണിറ്റി ഹാളാണ് പൊളിച്ച് മാറ്റുന്നത്.1982സെപ്തംബര്‍ 24 ന് അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ തറക്കല്ലിട്ട മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി 1984 സെപ്തംബര്‍ 26 ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ.നായനാരാണ് ഉല്‍ഘാടനം ചെയ്തത്.
വെള്ളമില്ല വൈദ്യുതി പേരിന് മാത്രം. മറ്റ് ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്തതും അപകടാവസ്ഥയിലുമുള്ള ടൗണ്‍ ഹാള്‍ കഴിഞ്ഞ നാല്
വര്‍ഷം മുന്‍പ് വരെവാടകക്ക് നല്‍കിയിരുന്നു.1982സെപ്തംബര്‍ 24 ന് അന്നത്തെ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ തറക്കല്ലിട്ട മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി 1984 സെപ്തംബര്‍ 26 ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ.നായനാരാണ് ഉല്‍ഘാടനം ചെയ്തത്.ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷങ്ങള്‍ മുടക്കി കമ്യൂണിറ്റി ഹാള്‍ നവീകരിക്കുകയും 2004 ജൂലൈ30 ന് കമ്യൂണിറ്റി ഹാളിന്റെ പേര്ഇ.കെ.നായനാര്‍ മെമ്മോറിയല്‍ കമ്യൂണിറ്റി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
തുടക്കത്തില്‍ ദിവസം ഏഴായിരം രൂപയായിരുന്നു ഹാളിന്റെ വാടക.ഹാളും അതിനോട് ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യാനും, വിളമ്പി നല്‍കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു.ഇപ്പോള്‍ ഉപയോഗ ശൂന്യമായി വര്‍ഷങ്ങളായി വാടകക്ക് നല്‍കാതെ കിടക്കുകയായിരുന്നു. കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ച് മാറ്റി പുതിയ നഗരസഭ കെട്ടിടം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മുന്നോട്ട് പോകുന്നത്.