മദ്യവില വര്‍ധനയില്‍ ഇന്ന് നിര്‍ണായക തീരുമാനം

0

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വര്‍ധനയില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. മദ്യ നിര്‍മാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനാണ് ആലോചന. നികുതി വര്‍ധിപ്പിച്ചാല്‍ മദ്യവില ഉയരാനും ഇടയുണ്ട്.നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!