സംരഭക വര്‍ഷത്തില്‍ ജില്ലയില്‍ തുടങ്ങിയത് 2794 സംരംഭങ്ങള്‍. 75% പൂര്‍ത്തീകരിച്ച് ജില്ല ഒന്നാമത്. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതിയതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 38 പരാതികള്‍ ലഭിച്ചതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 24 പരാതികള്‍ മന്ത്രി നേരിട്ട് കേള്‍ക്കും.