ജനറല്‍ ബോഡിയും ബോധവല്‍ക്കരണ ക്യാമ്പും നടത്തി
മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയും,ബോധവല്‍ക്കരണ ക്യാമ്പും നടത്തി.നീറ്റ് പരീക്ഷയില്‍ ഉന്നത വിജയവും റാങ്കും നേടിയ വ്യാപാരികളുടെ മക്കളാ ഷഹന ഷെറിന്‍, നൗറീദ് നൗഷാദ്, ഫാത്തിമ സന ഇസ്മാലി എന്നിവര്‍ക്ക് മാനന്തവാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സോബിന്‍ അവാര്‍ഡ് നല്‍കി, അവാര്‍ഡ് നല്‍കി ആദരിച്ചു.ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷനായിരുന്നു.ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു വ്യാപാര സുരക്ഷാ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി.ജില്ലയില്‍ അംഗമായ വ്യാപാരി മരണപ്പെട്ടാല്‍ 5 ലക്ഷം രൂപ കുടുംബത്തിന് ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്.യൂണിറ്റ് ജനറല്‍ സെക്രട്ടരി പി.വി മഹേഷ്, ട്രഷറര്‍ എന്‍ പി ഷിബി, ടി പുരുഷോത്തമന്‍, എം.വി സുരേന്ദ്രന്‍,സി കെ സുജിത്, എന്‍ വി അനില്‍കുമാര്‍, കെ എക്‌സ് ജോര്‍ജ്, ജോണ്‍സണ്‍ ജോണ്‍ കെ എം ഷിനോജ്,എന്നിവര്‍ പ്രസംഗിച്ചു, യൂത്ത് വിംഗ് പ്രസിഡന്റ് റോബി ചാക്കൊ, ഇക്ബാല്‍, കെ.റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി, റോഡു് വികസനം ഉള്‍പ്പെടെയുള്ള ടൗണിന്റെ സര്‍വ്വതോന്‍മുഖ വികസനത്തിന് വ്യാപാരികള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു, കുറ്റമറ്റ ട്രൈനേജ് നിര്‍മ്മിക്കുകയും ടൗണിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയും വെടിപ്പുമാക്കി മാറ്റാനും നഗരസഭ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു,