ബത്തേരി ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം, സംസ്ഥാനത്തിന് ഇനിയുള്ള കടമ്പ വിദഗ്ദസമിതി നിര്‍ദേശിച്ച പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം വാങ്ങല്‍. കര്‍ണാടകയുടെ നിലപാടായിരിക്കും ഈ വിഷയത്തില്‍ നിര്‍ണ്ണായകമായിരിക്കുക. സുപ്രീംകോടതിയില്‍ രാത്രിയാത്രനിരോധനം നീക്കംചെയ്യാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമത്തിന് അനുകൂലമായ നിലപാട് കര്‍ണ്ണാടക സ്വീകരിച്ചാല്‍ ബന്ദിപ്പൂര് വനമേഖലയില്‍ കഴിഞ്ഞ 9 വര്‍ഷമായി തുടരുന്ന രാത്രിയാത്ര നിരോധനം നീങ്ങികിട്ടും. നിരോധനം നീക്കുന്നതിന്നായി സുപ്രീംകോടതി തന്നെ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന വനമേഖലയില്‍ മേല്‍പ്പാലങ്ങളും സ്റ്റീല്‍ വേലികളും നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്. ഇതിനായി ചെലവു വരുന്ന തുകയില്‍ പകുതി ദേശീയ ഉപരിതല ഗതാഗത വകുപ്പ് വഹിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം, ചിലവുവരുന്ന 500 കോടി രൂപയില്‍ പകുതി സംസ്ഥാനം വഹിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് രാത്രിയാത്ര നിരോധനം നീക്കുന്നതില്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അതേ സമയം ഈ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കര്‍ണ്ണാടക കേരള സംസ്ഥാനത്തിന്റെ നീക്കത്തിന് അനുകൂലമായ തീരുമാനമെടുക്കാനുള്ള നീക്കമാണ് നടത്തേണ്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.