സര്‍ഫാസി നിയമത്തിനെതിരെ ഹരിതസേന മാര്‍ച്ചും ധര്‍ണ്ണയും നടത്തി
സര്‍ഫാസി നിയമത്തിനെതിരെ ഹരിതസേന മാനന്തവാടി ജില്ലാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് വി.ടി പ്രതീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോസ് പുന്നയ്ക്കല്‍, ജോസ് പാലയാണ, എം.എ അഗസ്ത്യന്‍, ടി.യു ജോസ്, എം. സുധാകര സ്വാമി, വി.ജെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കമ്മന പുലിക്കാട് നടുക്കരയില്‍ ലീലയുടെ സ്ഥലവും വീടുമാണ് സര്‍ഫാസി നിയമപ്രകാരം ജില്ലാ ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.