കരാറുകാരനെ ഒഴിവാക്കണം യു.ഡി.എഫ്
മാനന്തവാടി പാണ്ടിക്കടവ്, കല്ലോടി കണ്ടത്ത്‌വയല്‍ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഏറ്റെടുക്കാനിരിക്കുന്ന കരാറുകാരനെ കരാര്‍ എഗ്രിമെന്റ് ചെയ്യുന്നതില്‍ നിന്നും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഇടപ്പെട്ട് ഒഴിവാക്കണമെന്ന് എടവക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം ഘട്ട പ്രവൃത്തി പുര്‍ത്തികരികേണ്ട സമയം കഴിഞ്ഞിട്ടും നിലവിലെ കരാറുകാരന്‍ പ്രവൃത്തി പുര്‍ത്തികരിക്കത്തതിനാല്‍ യു.ഡി.എഫ് നിരവധി സമരങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ രണ്ടാം ഘട്ട പ്രവൃത്തി ഏറ്റെടുക്കുന്നതില്‍ നിന്നും കരാറുകാരനെ ഒഴിവാക്കണം എന്നും അല്ലാത്ത പക്ഷം പി.ഡബ്ല്യൂ.യു.ഡി ഓഫീസിന് മുന്നില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കമ്മന മോഹനന്‍, ബ്രാന്‍ അഹമ്മദ് കൂട്ടി, ജോര്‍ജ്ജ് പടകൂട്ടില്‍, തോട്ടത്തില്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.