സഖറിയാസിന് നാടകമേ ജീവിതം

ജിന്‍സ് തോട്ടുങ്കര

0

നാടകത്തിന് കാഴ്ചക്കാര്‍ കുറയുന്നു എന്നു പറയുന്ന കാലത്ത് നാടകമേ ജീവിതം എന്ന് ഉറക്കെ പറയുകയാണ് ജില്ലയിലെആദ്യ പ്രെഫഷണല്‍ നാടക ഗ്രൂപ്പായ സാന്ദ്രാ കമ്യൂണിക്കേഷന്‍സിന്റെ സാരഥി വയനാട് സഖറിയാസ്. അരനൂറ്റാണ്ടിന്റെ നാടകകാലം ഓര്‍ക്കുകയാണ് പ്രശസ്ത നാടക നടനും സംവിധായകനുമായ സഖറിയാസ് വയനാട്.പെട്രോള്‍ മാക്‌സ് വെളിച്ചത്തിന്റെ തെളിച്ചകുറവില്‍ വേദികളില്‍ നിറഞ്ഞാടിയ കാലത്ത് നിന്ന് അരനൂറ്റാണ്ട് കഴിഞ്ഞ നാടകജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിരാശപെടാന്‍ ഒന്നുമില്ലെന്ന് സക്കറിയ പറയുന്നു. മേപ്പാടി പുത്തൂര്‍ വയലിലെ തന്റെ ആളൊഴിഞ്ഞ പരിശീലന താവളത്തിലിരുന്ന് നാടകം തന്ന ജീവിതത്തെ നന്ദിയോടെ ഓര്‍ക്കുകയാണ് സഖറിയ. നാടകകാരനെ പരിഗണിക്കാത്ത പഴയ കാലത്തെ അതിജീവിച്ച നാടകജീവിതം ശ്രമകരമായിരുന്നു. കലാനിലയം ട്രൂപ്പിലെ നടനായി തുടങ്ങിയ സഖറിയാസ് പതിനായിരത്തിലധികം വേദികള്‍ പിന്നിട്ട് നാടക വേദിയില്‍ അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.വയനാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് വയനാട്ടിലെ ആദ്യ പ്രെഫഷണല്‍ ട്രൂപ്പ് സ്ഥാപിച്ചതും ഇന്ത്യയൊട്ടുക്കും സാമൂഹ്യ പ്രസക്തിയുള്ള സന്ദേശങ്ങള്‍ പറയുന്ന നൂറുകണക്കിന് നാടകങ്ങള്‍ ചെയ്തതും. അരനൂറ്റാണ്ട് പിന്നിട്ട തന്റെ നാടാകാനുഭവങ്ങള്‍ പുസ്തകമാക്കാന്‍  ഒരു ങ്ങുകയാണ് സഖറിയ.

 

 

Leave A Reply

Your email address will not be published.

error: Content is protected !!