മാതൃകാ പ്രവര്‍ത്തനവുമായി നാട്ടുകാര്‍
ഇടവക വികാരിയുടെ നേതൃത്വത്തില്‍ റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് നാട്ടുകാര്‍ മാതൃകയായി. വെള്ളമുണ്ട പിള്ളേരി റോഡില്‍ പലയിടങ്ങളിലായി ഗതാഗത തടസ്സം ഉണ്ടാക്കുന്ന മണ്‍ കൂമ്പാരങ്ങളാണ് വെള്ളമുണ്ട സെന്റ് ജൂഡ് പള്ളി വികാരി ഫാദര്‍ തോമസ് കുറ്റിക്കാട്ട് കുന്നേലിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തത്. സേവന പ്രവര്‍ത്തനത്തിന് എം.വി പൗലോസ്, എം.ജെ പോള്‍, കെ.ജെ വര്‍ഗീസ്, ത്രേസ്യാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.