സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തും.
സ്‌കൂള്‍ തുറക്കുന്നതുമായ ബന്ധപ്പെട്ട് ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന വൈത്തിരി താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും,കുട്ടികളെ കൊണ്ട് പോകുന്ന ടാക്‌സി, കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഒക്ടോബര്‍ 11ന് മേപ്പാടി ഭാഗങ്ങളിലും 12ന് വൈത്തിരി ഭാഗങ്ങളിലും 13ന് കല്‍പറ്റ ഭാഗങ്ങളിലുമാണ് പരിശോധന. സ്‌കൂള്‍ അധികൃതര്‍ സ്‌കൂള്‍ പരിസരത്ത് വാഹനങ്ങള്‍ യന്ത്ര തകരാറുകള്‍ പരിഹരിച്ച് സ്പീഡ് ഗവര്‍ണര്‍, ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണം(ജി.പി.എസ്) മുതലായവ ഘടിപ്പിച്ച് ഫിറ്റ്‌നസ് പരിശോധനയ്ക്ക് സജ്ജമാക്കി നിര്‍ത്തേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു