വയനാട് വന്യജീവി സങ്കേതത്തില്‍ കടുവ സെന്‍സസിന് സെപ്തംബര്‍ ഒന്നിന് തുടക്കമാകും. രാജ്യത്തെ നാല് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കടുവ സെന്‍സസാണ് ഒന്നിന് ആരംഭിക്കുന്നത്. 2018ലെ സെന്‍സസ് പ്രകാരം 120 കടുവകളുണ്ടെന്നാണ് കണക്ക്.ക്യാമറകള്‍ സ്ഥാപിച്ചാണ് കണക്കെടുപ്പ് നടത്തുക.സങ്കേതത്തില്‍ 650-ാളം ക്യാമറകളാണ് പറമ്പികുളത്തുനിന്നുമെത്തിക്കുക.പറമ്പികുളം കടുവ സങ്കേതത്തില്‍ നിന്നുള്ള 15 അംഗ സംഘമാണ് സെപ്തംബര്‍ ഒന്നിന് കണകെടുപ്പിനായി ജില്ലയിലെത്തുന്നത്.ദേശിയ കടുവ സംരക്ഷണ അതോറിറ്റി നാല് വര്‍ഷം കൂടുമ്പോള്‍ രാജ്യത്ത് നടത്തുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് സങ്കേതത്തിലും കണക്കെടുപ്പ് നടത്തുന്നത്. .മുന്‍കാല സെന്‍സസുകളില്‍ കടുവയുടെ കാല്‍പ്പാടുകളും, കാഷ്ഠങ്ങളും, നഖംകൊണ്ട് മാന്തിയാപാടുകളും നോക്കിയാണ് കണക്കെടുപ്പ് നട്ത്തിയിരുന്നത്. ഇതില്‍് നിന്നും വിഭിന്നമായി ഇത്തവണ ക്യാമറകള്‍ മാത്രമാണ് ഉപയോഗിക്കുക. ഇത് കടവുകളുടെ യാഥാര്‍ഥ കണക്ക് ലഭിക്കുന്നതിന് കാരണമാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി എന്നിവിടങ്ങളാണ് ആദ്യം കണക്കെടുപ്പ് നടക്കുന്നത്. ഇതിനുശേഷം ജില്ലയിലെ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളിലും കണക്കെടുപ്പ് നടത്തും. 2018ല്‍ നടന്ന കണക്കെടുപ്പില്‍ 120 കടുവകളെയും 2014ലെ കണക്കെടുപ്പില്‍ 82 കടുവകളെയുമാണ് വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.