കുടിയേറ്റ മേഖലയിലെ വിദ്യാഭ്യാസരംഗത്ത് വന്‍മുന്നേറ്റം ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ സി കെ രാഘവന്‍ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി വി ജെ കമലാക്ഷി ടീച്ചറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുസ്മരണസമ്മേളനം നടത്തി.അനുസ്മരണയോഗം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ അധ്യക്ഷനായി.ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സി കെ ആര്‍ എം ബി എഡ് കോളേജ്,ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സി കെ ആര്‍ എം ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലൂടെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കിയ ടീച്ചറുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണ്.ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ബെന്നി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചി റയില്‍, ജോസ് നെല്ലേടം , സിന്ധു സാബു, പി എ ഡിവന്‍സ്, സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, ജയശ്രീ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ വി ജി കുഞ്ഞന്‍, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി എഫ് മേരി, ടി ടി ഐ പ്രിന്‍സിപ്പല്‍ ഷൈന്‍ പി ദേവസ്യ, ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി ടി ലവന്‍, സണ്ണി തോമസ്, പി എ ഡീവന്‍സ് എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി പ്രസിഡന്റ് ബെന്നി മാത്യു സ്വാഗതവും സെക്രട്ടറി കെആര്‍ ജയരാജ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.