കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പെയ്ത കനത്തമഴയിലാണ് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വെളളം കയറി 36 കുംടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3മണിയോടെ ആരംഭിച്ച മഴയ്ക്ക് രാത്രിയോടെയാണ് നേരിയ ശമനം ഉണ്ടായത്. കനത്ത മഴയില്‍ ബത്തേരി ടൗണില്‍ കാഞ്ഞിരാണ്ടി ടെക്സ്റ്റൈല്‍സ് മുന്നില്‍ വെള്ളം ഉയര്‍ന്നു. തുടര്‍ന്ന് കടയിലേക്കും വെളളം കയറി. കൂടാതെ ഗാന്ധി ജംഗഷനില്‍ കനത്ത മഴയില്‍ വെള്ളം ബത്തേരി ചുള്ളിയോട് റോഡിലേക്ക് മറിഞ്ഞു. ഇവിടെ ഓവുചാല്‍ നിറഞ്ഞു കവിഞ്ഞ് അരക്കൊപ്പം വെള്ളം ഉയര്‍ന്നു. ഈ ഭാഗത്തെ കടകളിലും വെളളകയറി.റോഡരികല്‍ നിര്‍ത്തിയി്ട്ടിരുന്ന ഇരുചക്രവഹാനങ്ങളടക്കം വെള്ളക്കെട്ടില്‍ അകപെട്ടു.മഴ ശമിച്ചതോടെയാണ് വെള്ളകെട്ട് ഇല്ലാതായത്.ഈ ഭാഗത്ത് വണ്‍വേ റോഡില്‍ റഹീം മെമ്മോറിയല്‍ റോഡില്‍ നിന്നും ചുള്ളിയോട് റോഡിനുകുറുകെയുള്ള ഓവുചാല്‍ ചപ്പുചവറുകള്‍ നിറഞ്ഞതാണ് മഴവെളളം റോഡിലേക്ക് മറിയാന്‍ കാരണം. വെള്ളംകയറിയതിനെ തുടര്‍ന്ന് ബത്തേരിയില്‍ ഗതാഗതകുരക്കും അനുഭവപെട്ടു. ഇതിനു പുറമെ കൈപ്പഞ്ചേരി ബൈപ്പാസിന് സമീപം തോട് കരകവിഞ്ഞ് ഇവിടെയുള്ള അഞ്ചു വീടുകളില്‍ വെളളംകയറി. തൊടുവട്ടി, തിരുനെല്ലി, കാരക്കണ്ടി മൈതാനാക്കുന്ന് ചെക്ക്ഡാം പ്രദേശം എന്നിവിടങ്ങളിലും തോട് കരകവിഞ്ഞ് പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലം കുനിപ്പുര കോളനിയില്‍ വെള്ളം കയറി ഒറ്റപ്പെട്ടതിനെ ഇവിടെയുണ്ടായിരുന്ന 15 കുടുംബങ്ങളെ സമീപത്തെ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റി. റഹ്മത്ത് നഗറിലും വെള്ളം കയറി.അമ്മായിപ്പാലത്ത് തോട്ടുങ്കല്‍ ജമാലിന്റെ വീടിന്റെ അടുക്കളഭാഗം വെള്ളംകയറി തകര്‍ന്നു. നൂല്‍പ്പുഴ കല്ലൂരില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയും വെള്ളത്തിന്നടിയിലായി. കനത്തമഴയില്‍ വെള്ളംകയറിയതറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു,വികസകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ.സഹദേവന്‍, കൗണ്‍സിലര്‍മാരായ പി.പി. ജോസ്, ജയപ്രകാശ് തേലംപറ്റ, ബാനുപുളിക്കല്‍, രാധബാബു എന്നിവരും, നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.കൂടാതെ എസ്.ഐ.അജീഷ്‌കുമാറിന്‍െ നേതൃത്വത്തില്‍ പൊലീസ് അധികൃതരും, ഫയര്‍ഫോഴ്‌സ് എന്നിവരും സ്ഥലത്തെത്തിയാണ് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.