മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ  മനുഷ്യാവകാശ ലംഘനമെന്ന് എം.തങ്കമ്മ 

0

മാവോയിസ്റ്റ് കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ ജയില്‍ അധികൃതരുടെ ഭാഗത്തു നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജീവന്റെ ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം.തങ്കമ്മ കല്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.രാജീവനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി തൃശൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതായാണ് ഇപ്പോള്‍ അറിയുന്നതെന്നും, സര്‍ക്കാറും ജയില്‍ മന്ത്രിയും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും തങ്കമ്മ   പറഞ്ഞു.

2020 ഓക്ടോബറില്‍ വയനാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത രാജീവനെആദ്യഘട്ടത്തില്‍ മാനസിക രോഗിയോടൊപ്പം പാര്‍പ്പിക്കുകയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നും, ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്നും ഇവര്‍ പറയുന്നു. തടവുകാര്‍ ഒരു മണിക്കൂര്‍ ഇടവിട്ട് കൈകള്‍
സോപ്പുപയോഗിച്ച് കഴുകണമെന്ന് ജയിലില്‍ അനൗണ്‍സ്മെന്റ് നിലനില്‍ക്കെ സി കെ രാജീവന്‍ സോപ്പ്  ആവശ്യപ്പെട്ടതിനും ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെപരാതിപ്പെട്ടതിനും അതിസുരക്ഷാ ജയിലിലേക്ക് മാറ്റുവാനാണ് തീരുമാനമെന്ന്അറിയുന്നതെന്നും ഇവര്‍ പറഞ്ഞു. രാജീവനെതിരെ തടവുകാരുടെ പരാതിയുണ്ടന്ന ആരോപണവുമായിജയിലധികൃതര്‍ രാജീവനെ സമീപിച്ചു. ഇതിന്റെ കോപ്പി വേണമെന്ന് പറഞ്ഞപ്പോള്‍
അതികൃതര്‍ ഉരുണ്ടു കളിക്കുകയായിരുന്നെന്നും രാജീവന്‍ അറിയിച്ചതായി തങ്കമ്മ പറഞ്ഞു.  പോരാട്ടം ഭാരവാഹികളായ പി.പി ഷാന്റോലാല്‍, സി.കെ ഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!