‘ഒരു മരം നാടിന് വേണ്ടി’ ചലഞ്ച് ഏറ്റെടുത്ത് 1200 വിദ്യാര്‍ത്ഥികള്‍
പരിസ്ഥിതി ദിനത്തില്‍ പ്രധാനാധ്യാപകന്‍ മാത്യു സഖറിയ നല്‍കിയ ‘ഒരു മരം നാടിന് വേണ്ടി ‘ എന്ന ചലഞ്ച് ഏറ്റെടുത്ത് മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1200 വിദ്യാര്‍ത്ഥികള്‍.കോവിഡ് പരിമിതികള്‍ക്കിടയിലും മാതാപിതാക്കളുടെ സഹായത്തോടെ മരത്തൈകള്‍ സംഘടിപ്പിച്ചാണ് കുട്ടികള്‍ വീട്ടുപരിസരത്ത് മരങ്ങള്‍ നട്ട് ഫോട്ടോ അധ്യാപകര്‍ക്ക് അയച്ചുനല്‍കിയത്.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സഖറിയ വെളിയത്ത് സ്‌കൂള്‍ അങ്കണത്തില്‍ മരത്തൈ നട്ട് പരസ്ഥിതി ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.