മൂന്ന് ടണ്‍ കപ്പ സൗജന്യമായി വിതരണം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികളാണ് ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, നെന്‍മേനി ഗ്രാമപഞ്ചായത്തുകളിലെ നിര്‍ദ്ധനരുടെ വിടുകളിലേക്കും, സമൂഹ അടുക്കളകളിലേക്കും കപ്പ സൗജന്യമായി നല്‍കിയത്.
കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമാകുകയാണ് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തങ്ങള്‍ കൃഷി ചെയ്ത മൂന്ന് ടണ്ണോളം കപ്പ നിര്‍ധനര്‍ക്കും, സമൂഹ അടുക്കളകളിലേക്കും സൗജന്യമായി നല്‍കിയാണ് സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്.ജോയിന്റ് കൗണ്‍സില്‍ ജില്ലാ -സംസ്ഥാന ഭാരവാഹികളാണ് സമൂഹത്തിന് മാതൃകയാകുന്ന ഈ പ്രവര്‍ത്തനം നടത്തിയത്.സംഘടന സംസ്ഥാന കമ്മിറ്റി അംഗം റ്റി.ടി സുനില്‍ മോന്‍, ജില്ലാ സെക്രട്ടറി പി.എം. മുരളിധരന്‍, എന്‍.പി.ജയപ്രകാശ് ,കെ.ആര്‍.സുധാകരന്‍, കെ.വിജയന്‍, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് ഇറക്കിയ കപ്പ കൃഷിയാണ് വിളവെടുത്ത് നുല്‍പ്പുഴ, നെന്‍മേനി പഞ്ചായത്തുകളിലെ നിര്‍ധന കുടുംബങ്ങളിലും വിവിധ പഞ്ചായത്തുകള്‍ നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലും ഇവര്‍ എത്തിച്ചു നല്‍കിയത്.