കണ്‍ട്രോള്‍  റൂമുകള്‍  ആരംഭിച്ചു

0

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി  18  വാര്‍ഡുകളിലും   കണ്‍ട്രോള്‍  റൂമുകള്‍  ആരംഭിച്ചു.അംഗന്‍വാടികള്‍,  ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം.കണ്‍ട്രോള്‍ റൂമുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് നിര്‍വ്വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന്  ഉറപ്പു  വരുത്തുകയും കോവിഡ്  രോഗികള്‍ക്കും  ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്കും ആവശ്യമായസേവനങ്ങളും  കണ്‍ട്രോള്‍  റൂം ഉറപ്പു വരുത്തും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ അധ്യക്ഷയായിരുന്നു.വൈസ് പ്രസിഡണ്ട്. എം.പി.നജീബ്,വാര്‍ഡ് മെമ്പര്‍ നൂരിഷ ചേനോത്ത് , തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!