വയനാട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാഴ്ച്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പൊതുയോഗങ്ങള്‍ക്ക് നിരോധനം.ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു.ബാക്കി പാഴ്‌സല്‍ കൗണ്ടറിലൂടെ വിതരണം ചെയ്യണം.കല്ല്യാണ ചടങ്ങുകള്‍ 3 മണിക്കൂറില്‍ കൂടാനോ 100ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനോ പാടില്ല കൂടാതെ എയര്‍കണ്ടീഷന്‍ ഹാളുകള്‍ മൂന്നാഴ്ച്ചത്തേക്ക് തുറക്കാനും പാടുള്ളതല്ല.കടകള്‍ രാത്രി 9 മണിക്ക് നിര്‍ബന്ധമായും അടയ്ക്കണം.ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവു.അതിര്‍ത്തികളില്‍ ആര്‍അര്‍ടി മാപ്പിംഗും റാണ്ടം പരിശോധനയും നടത്തും.900 കണ്ടി,ബാണാസുര തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ ദിവസം 500 പേര്‍ക്ക് മാത്രം പ്രവേശനം.ടൂറിസം കേന്ദ്രങ്ങളില്‍ സമയം ക്രമീകരിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കും,വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്കും,5 ദിവസം മുന്‍പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം.
Sign in
Sign in
Recover your password.
A password will be e-mailed to you.