തെരഞ്ഞെടുപ്പ് വോട്ടര്‍മാരുടേതാണെന്ന് ശശികല ടീച്ചര്‍
തെരഞ്ഞെടുപ്പ് മത്സരിക്കുന്നവരുടേതല്ലെന്നും വോട്ടര്‍മാരുടെതാണന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. സ്ഥാനാര്‍ത്ഥികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും പറയാനുള്ളത് മാത്രം കേട്ടാല്‍ പോരെന്നും ശശികല ടീച്ചര്‍. ബത്തേരിയില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വോട്ടര്‍മാരാണ് നളെ എന്താണന്ന് നിശ്ചയിക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് സംസാരിക്കാനും അവസരം വേണം അതാണ് ജനാധിപത്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2018ലെ മണ്ഡലകാല സംഭവങ്ങള്‍ സംഭവിപ്പിച്ചതാണന്നും, കരുതികൂട്ടി നടത്തിയ പരിശ്രമങ്ങളാണ് എണ്ണിയാലൊതുങ്ങാത്ത് ദുഖം മണ്ഡലകാലത്ത് നല്‍കിയതെന്നും അവര്‍ ആരോപിച്ചു. അയ്യപ്പഭക്തസംഗമം മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി ഹംസാനന്ദപുരി ഉല്‍ഘാടനം ചെയ്തു. തങ്കമണി ടീച്ചര്‍ അധ്യക്ഷയായിരുന്നു. എസ് ജെ ആര്‍ കുമാര്‍, റ്റി എന്‍ സജിത്, സി വി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.