സൈക്കിള്‍ റാലി നടത്തി.

0

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ്, ഗ്രീന്‍ ഇലക്ഷന്‍ പദ്ധതികളുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. പ്ലാസ്റ്റിക് മുക്ത തെരഞ്ഞെടുപ്പ് നടപ്പാക്കുക, എല്ലാവരെയും വോട്ടെടുപ്പിന്റെ ഭാഗമാക്കുക എന്നീ ആശയങ്ങളുടെ പ്രചരണാര്‍ത്ഥമാണ് സൈക്കിള്‍ റാലി നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് മുതല്‍ മുട്ടില്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് വരെ നടത്തിയ സൈക്കിള്‍ റാലി അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്ര നായര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് സാജിയോ ജോസഫ്, വയനാട് സൈക്ലിങ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ. സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!