മാലിന്യ നിക്ഷേപം 2000 രൂപ പിഴ
വനപാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വനംവകുപ്പ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 കേസുകളാണ് വനംവകുപ്പ് മാലിന്യനിക്ഷേപകര്‍ക്കെതിരെ എടുത്തത്.മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 2000 രൂപയാണ് സ്‌പോട്ടില്‍ പിഴയിടുന്നത്.
വയനാട് വന്യജീവിസങ്കേതത്തിലെ പാതയോരങ്ങളിലും വനത്തിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വനംവകുപ്പ് എടുക്കുന്നത്. വന്യജീവിസങ്കേതത്തില്‍ മാലിന്യനിക്ഷേപം വ്യാപകമായതോടെയാണ് കടുത്ത നടപടിയുമായി വനംവകുപ്പ് രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുത്തങ്ങയില്‍ മാത്രം 30 കേസുകളാണ് വനംവകുപ്പ് മാലിന്യ നിക്ഷേപകര്‍ക്കെതിരെ എടുത്തത്. ഇതുവഴി 60000 രൂപ പിഴയും ഈടാക്കി. മാലിന്യനിക്ഷേപകരെ കണ്ടെത്തിയാല്‍ സ്‌പോട്ടില്‍ 2000 രൂപയാണ് പിഴ. നടപടികര്‍ശനമായതോടെ വനപാതകളിലും വനത്തിലും മാലിന്യനിക്ഷേപം കുറഞ്ഞതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. മാലിന്യം നിക്ഷേപിക്കരുതെന്നും നിക്ഷേപിച്ചാല്‍ പഴി ഈടാക്കുമെന്നും അറിയിച്ചുള്ള ബോര്‍ഡുകളും വനംവകുപ്പ്