കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരിച്ചു
കാരാപ്പുഴയിലെ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരണപ്പെട്ടു.എരുമാട് പനഞ്ചിറ സ്വദേശി കാക്കനാട്ട് വീട്ടില്‍ ജോര്‍ജ്ജ്(62) ആണ് മരിച്ചത്.ഇന്ന് 7 മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം.കുഴഞ്ഞുവീണയുടന്‍ ഇദ്ദേഹത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.