ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവായി. എ.ഡി.എം. ടി.ജനില്‍ കുമാര്‍ (എം.സി.സി), ഡെപ്യൂട്ടികളക്ടര്‍ സി.ആര്‍.വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍.ആര്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ജെ.സെബാസ്റ്റ്യന്‍ (ഇ.വി.എം), അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് (സ്വീപ്പ്), ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് (ഒബ്‌സര്‍വര്‍), ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു (ബാലറ്റ് പേപ്പര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് (മീഡിയ), ആര്‍.ടി.ഒ. എസ്.മനോജ് (ഗതാഗതം), തഹസില്‍ദാര്‍ അബൂബക്കര്‍ അലി (ട്രെയിനിംഗ്), സീനിയര്‍ സൂപ്രണ്ട് കെ.മനോജ് കുമാര്‍ (മെറ്റീരിയല്‍), ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ സുധേഷ് എം വിജയന്‍ (ഐ.ടി.), ബി.എസ്.എന്‍.എല്‍. ജൂനിയര്‍ ടെലികോം മാനേജര്‍ എല്‍ദോ (കമ്മ്യൂണിക്കേഷന്‍), ഹുസൂര്‍ ശിരസ്തദാര്‍ ബി.പ്രദീപ് (കോള്‍ സെന്റര്‍) എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ നിയമിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.