നിലപാടില്‍ ഉറച്ച് കണ്ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

0

ഒടുവില്‍ നിലപാടില്‍ ഉറച്ച് നിന്ന് കണ്ണാടക. കഴിഞ്ഞ ആറ് ദിവസത്തെ അനശ്ചിതത്വത്തിനിടയില്‍ കര്‍ണാടകയില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് അതിര്‍ത്തി കടക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്. ഇവര്‍ 15 ദിവസത്തിലൊരിക്കല്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം.

ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ബൈരക്കുപ്പയില്‍ വയനാട് എസ് പി ഡോ അര്‍വിന്ദ് സുകുമാര്‍ മൈസൂര്‍ എസ്പി റിശാന്ത് എ്‌നനിവര്‍ ചര്‍ച്ച നടത്തി.

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കും കര്‍ണാടകയില്‍ നിന്നും കോരളത്തില്‍ വന്ന് തിരികെ പോകുന്നവര്‍ക്കുമാണ് കൊവിഡ് നെഗറ്റീവ് ഉറപ്പാക്കുന്നതിനായി ആര്‍ടിപിസിആര്‍ ടെസ്റ്റ്‌നിര്‍ബന്ധമാക്കിയത്.

കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും ഇതരസംസ്ഥാനങ്ങളിലേക്കോടുന്ന ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടാക്‌സി വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ലോറി,ടിപ്പറുകള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് അതിലെ യാത്രക്കാര്‍ക്കുമാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

എന്നാല്‍ പച്ചക്കറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ അടക്കമുള്ള വര്‍ക്ക് ചില ഇളവുകള്‍ നല്‍കും. ഇത്തരം വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവറുടെ പേര് വാഹനത്തിന്റെ നമ്പര്‍ മറ്റ് രേഖകള്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ചരക്ക് വാഹനത്തില്‍ പോകുന്നവര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. മറ്റുള്ള യാത്രക്കാര്‍ 72 മണിക്കുറിനുള്ളില്‍ നടത്തിയ കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. കര്‍ണ്ണാടക ബൈരക്കുപ്പയില്‍ വെച്ച് വയനാട്എസ്.പി.ഡോ.അരവിന്ദ്‌സുകുമാര്‍,മൈസൂര്‍എസ്.പി.റിശാന്ത്,മൈസൂര്‍ ജില്ലാഹെല്‍ത്ത് ഓഫീസര്‍ഡോ.അമര്‍നാഥ്,മൈസൂര്‍ ജില്ലാഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ചിദംബരം,എച്ച്.ഡി.കോട്ട താലൂക്ക് ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ഡോ.രവികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!