കോണ്‍ഗ്രസ് -ലീഗ് തര്‍ക്കത്തിന് പരിഹാരം ലീഗിന് രണ്ട് വര്‍ഷകാലം വൈസ് പ്രസിഡന്റ് സ്ഥാനം
തവിഞ്ഞാലില്‍ കോണ്‍ഗ്രസ് -ലീഗ് തര്‍ക്കത്തിന് പരിഹാരമായി.ലീഗിന് രണ്ട് വര്‍ഷകാലം വൈസ് പ്രസിഡന്റ് സ്ഥാനം.നിലവില്‍ പ്രസിഡന്റായ കോണ്‍ഗ്രസിലെ എം.ജി.ബിജു ആദ്യ ബജറ്റിന് ശേഷം രാജി നല്‍കും.5 വര്‍ഷകാലം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും ലീഗിന്. ഇന്ന് തലപ്പുഴയില്‍ നടന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്.
തവിഞ്ഞാലില്‍ മൃഗീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ വന്നെങ്കിലും സ്ഥാനമാനങ്ങളെ കുറിച്ച് കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ലീഗ് വൈസ് പ്രസിഡന്റിന് അവകാശവാദ മുന്നയി ച്ചതാണ് തര്‍ക്കത്തിന് കാരണമായത്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗ് പങ്കെടുത്തെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലീഗ് അംഗങ്ങള്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്ബ ഹിഷ്‌ക്കരിക്കുക യുണ്ടായി.
ഇത്തരമൊരു സാഹചര്യത്തിലാണ് യു.ഡി.എഫ് നേതാക്കള്‍ മുന്‍കൈ എടുത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയത്.നിലവില്‍ 22 അംഗപഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് 14 സീറ്റും എല്‍.ഡി.എഫിന് 8 സീറ്റുമാണ് യു.ഡി.എഫിന്റെ 14 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസിന്റെതാണ് 2 സീറ്റ് മാത്രമാണ് ലീഗിനുള്ളത്.
തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട് .യു.ഡി.എഫ് ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് എം.ജി.ബിജു മാര്‍ച്ചില്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് ശേഷം രാജി നല്‍കും. പിന്നീട് ലീഗിലെ പി.എം.ഇബ്രാഹീം വൈസ് പ്രസിഡന്റും കമറുനിസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമാകും.