നാവറിയും നാട്ടു രുചികളുമായി കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത ആരംഭിച്ചു

0

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയായ വാംകോ, വയനാട് പ്രവര്‍ത്തക സമിതി, സീഡ് കെയര്‍ എന്നി വരുടെ സഹകരണത്തോടെയാണ് കിഴങ്ങ് ചന്ത ആരംഭിച്ചത്.എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ പദ്ധതിയുടെ ഭാഗമായി എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് കല്‍പ്പറ്റയില്‍ ആരംഭിച്ചത്.

നാവറിയും നാട്ടു രുചികള്‍ എന്ന പേരിലുള്ള കിഴങ്ങു ചന്തയില്‍ ശൈത്യ കാലത്തു വിളവെടുക്കുന്ന ഇഞ്ചി, കാച്ചില്‍, കടുവ കയ്യന്‍, നീല കാച്ചില്‍, നീണ്ടി കാച്ചില്‍, നൂറന്‍, ഉരുളന്‍, കറിച്ചേമ്പ്, തൊണ്ടിച്ചേമ്പ്, കൂവ,മാങ്ങ ഇഞ്ചി,ചുവന്ന കൂവ, മഞ്ഞ കൂവ,കപ്പ, മഞ്ഞള്‍, ചേന തുടങ്ങി നിരവധി ഭക്ഷ്യ വസ്തുക്കളാണ് പ്രദര്‍ശന ത്തിനും വില്‍പ്പനക്കുമുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകരുടെ വിളവുകളാണ് വില്‍പ്പനക്ക് എത്തിച്ചത്. ചന്ത നാളെ സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!