ദുബൈയിലെത്തുന്ന എല്ലാ ടുറിസ്റ്റുകൾക്കും ഇനി സൗജന്യ ഡിസ്‌കൗണ്ട് കാര്‍ഡ്
ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഷോപ്പിംഗ് നടത്താൻ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതിയുമായി ദുബൈ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‍സ് അഫയേഴ്‍സാണ് (ജീഡിആർഎഫ്എഡി ) പദ്ധതി നടപ്പിലാക്കുന്നത്. സ്‍മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് കിഴിവ് ലഭിക്കുക.ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റസ്റ്റോറന്റുകൾ,ഹോട്ടലുകൾ അടക്കമുള്ള രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്ന് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്സ് ടെക്നോളജി വീക്കിൽ നടന്നു. ജിഡിആർഎഫ്എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറിയും, ദുബൈ എക്കണോമിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ സാമി അൽ കംസിയും ചേർന്നാണ് ഡിസ്കൗണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.