കര്‍ക്കിടകവാവിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം

0

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയാതായി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 11 ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും ഭക്തജനങ്ങളുടെ സൗകര്യത്തിന് കുടുതല്‍ കര്‍മ്മികളേയും ബലി സാധനങ്ങളുടെ വിതരണത്തിന് പാവനാശിനിയില്‍ പ്രത്യേക കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വിപുലമായ ട്രാഫിക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ, ടാക്‌സി വാഹനങ്ങളും കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണമെന്നും കാട്ടിക്കുളം മുതല്‍ തിരുനെല്ലിക്ഷേത്രം വരെ കെ.എസ്.ആര്‍.ടി.സിയും പ്രിയദര്‍ശനിയും ചെയിന്‍ സര്‍വ്വിസ് നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സൗജന്യമായി അത്താഴവും പ്രഭാതഭക്ഷണവും എര്‍പ്പെടുത്തിയെന്നും ഉച്ചക്ക് ഒരു മണി വരെ ബലി കര്‍മ്മം ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍, ടി. സന്തോഷ്‌കുമാര്‍, പി.കെ. വാസുദേവന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!