കോവിഡ്:മികച്ച പ്രതിരോധ പ്രവര്‍ത്തനവുമായി  മൊതക്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി 

0

മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി മൊതക്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി ജില്ലക്കു തന്നെ മാതൃകയാകുന്നു.ഗവ:നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് വയോജനങ്ങള്‍ക്കായി  പ്രത്യേക രോഗ പ്രതിരോധ ചികിത്സ നടപ്പാക്കിയും, 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുടെ വിവരശേഖരണം നടത്തിയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് മൊതക്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി

വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രമായി സഹകരിച്ച് കോവിഡ്  നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് പതിരോധ മരുന്നുകളും നിര്‍ദ്ദേശങ്ങളും നല്‍കുകയും കോവിഡ്  രോഗം ഭേദമായ ആളുകള്‍ക്ക്  അനുബന്ധ മരുന്നുകള്‍ നല്‍കിയും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നു. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എബി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളമുണ്ട, പടിഞ്ഞാറത്തറ തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് മൊതക്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി.

Leave A Reply

Your email address will not be published.

error: Content is protected !!