ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു
നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ട എടവക മാങ്ങലാടി കോളനിയിലെ ഗോപി (80) ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. സെപ്തംബര്‍ 26 നാണ് ഗോപിയെ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങളോടെ എടവക പഞ്ചായത്ത് ശ്മശാനത്തില്‍ നടത്തും. ഭാര്യ:ലക്ഷമി.മക്കള്‍: നന്ദിനി,ശിവന്‍,സുമതി