ധര്‍ണ്ണ സംഘടിപ്പിച്ചു
കേരള ലോണ്‍ ഡെപ്പോസിറ്റ് കളക്ട്രേഴ്‌സ് യൂണിയന്‍ ഓഫ് കേരള സിഐടിയു ധര്‍ണ്ണ സംഘടിപ്പിച്ചു. കല്‍പ്പറ്റ കേരള ബാങ്ക് സിപിസി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സിഐടിയു വയനാട് ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടു ത്തുക, തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തുക, ബാങ്കിന്റെ ലോണ്‍ സംവിധാനം ഉദാരമാക്കുക, എല്ലാ ലോണുകളും പിരിച്ചെടു ക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. സിഐടിയു ജില്ലാ പ്രസിഡണ്ട് വി. സുഗതന്‍ ധര്‍ണ്ണയില്‍ അദ്ധ്യക്ഷനായി. ബിഇഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി അജയകുമാര്‍, കളക്ഷന്‍ ഏജന്‍സ് വയനാട് ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, ജില്ലാ ജോയിന്‍ സെക്രട്ടറി എന്‍ കെ ബാബു എന്നിവര്‍ സംസാരിച്ചു.