കര്‍ഷകന് മരണവാറണ്ട് ഒരുക്കുന്ന കേന്ദ്രനയത്തിനെതിരെ പുല്‍പ്പള്ളിയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ സത്യാഗ്രഹം നടത്തി.കോവിഡിന്റെ മറവില്‍ രാജ്യത്തെ വില്‍ക്കാനുള്ള നടപടിയില്‍ നിന്ന് പിന്‍മാറുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം. കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.പി ശശികുമാര്‍ സമരം ഉദ്ഘാടനം ചെയ്തു വേലായുധന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു..ടി.ജെ ചാക്കോച്ചന്‍’ ഷിനു, ബെന്നി കുറുമ്പാലക്കാട്ട്, ഷാജി പനച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു