നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററിന് മനോഹാരിത പകര്‍ന്ന് വേവ്‌സ് പ്രവര്‍ത്തകര്‍

0

ജില്ലയിലെ ഏക കാന്‍സര്‍ ചികിത്സാലയമായ നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍സെന്ററില്‍ സൗന്ദര്യവത്കരണ പരിപാടി തുടങ്ങി.വേവ്‌സ് ചാരിറ്റമ്പിള്‍ സൊസൈറ്റി നടപ്പിലാക്കുന്ന സ്പര്‍ശം 2020 പദ്ധതിയിലുടെയാണ്‌സൗന്ദര്യവല്‍ക്കരണ പരിപാടി നടത്തുന്നത്.

 

പദ്ധതിയുടെ ഭാഗമായ് അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍
ആശുപത്രിയെയും ക്യാന്‍സര്‍ സെന്ററിനെയും ബന്ധിപ്പിക്കുന്ന ഇരുണ്ട ഇടനാഴിയില്‍മനോഹര ചിത്രങ്ങള്‍ വരച്ചുപൂര്‍ത്തിയാക്കി.വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുത്ത പെയിന്റ്മായിച്ചാണ് കാടും കടലും വന്യമൃഗങ്ങളും ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെജീവിതവും എല്ലാം വര്‍ണ ചിത്രങ്ങളായി  ചുമരുകളില്‍ ഇടം പിടിച്ചത്.10 ദിവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഉമഷ് വിസ്മയം, നിസാര്‍ വെള്ളമുണ്ട,ലത്തിഫ് ഒ.കെ.എന്നിവര്‍ചുമരുകളില്‍ചിത്രങ്ങള്‍ തീര്‍ത്തത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തുന്നവരുടെകണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ ചുമരുകളില്‍ നിറഞ്ഞത് രോഗികള്‍ക്കുംകൂടെവരുന്നവര്‍ക്കും മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും നവ്യാനുഭവമാണ്‌നല്‍കുന്നത്.ഗേയ്റ്റ് നിര്‍മ്മാണവും പൂന്തോട്ട നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ഉദ്ദേശിക്കുന്നതായും വേവ്‌സ് പ്രവര്‍ത്തകര്‍ പറഞ്ഞു.ചെയര്‍മാന്‍ കെ.എം. ഷിനോജ്,കണ്‍വീനര്‍ സലീം കൂളിവയല്‍, ജോ. കണ്‍വീനര്‍ ജെറീഷ് മൂടമ്പത്ത്, പി ആര്‍ ഉണ്ണികൃഷ്ണന്‍എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!