എം.വി.ശ്രേയാംസ് കുമാര്‍ എം.പിക്ക് സ്വീകരണം നല്‍കി

0

കല്‍പ്പറ്റ: രാജ്യസഭാംഗമായി തിരഞ്ഞെടുത്ത എം.വി.ശ്രേയാoസ് കുമാറിന് കല്‍പ്പറ്റ എല്‍ ജെ ഡി വയനാട് ജില്ലാ കമ്മിറ്റി യുടെ അഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.വര്‍ഗീയതെക്കെതിരായി ഇടതു- സോഷ്യലിസ്റ്റ് ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ ജില്ല യിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി അധ്യക്ഷനായിരുന്നു.എന്‍ ഒ ദേവസ്യ, അഡ്വ.ഇ .ആര്‍ .സന്തോഷ് കുമാര്‍, കെ.എ. സ്‌കറിയ, ജോസ് പനമട, യു.എ.ഖാദര്‍, വി.ഷമ്പീറലി വെള്ളമുണ്ട ,ഡി.രാജന്‍, കെ.കെ.വത്സല, കെ.എ. ചന്തു, യു.എ. അജ്മല്‍ ,എം.സി.രവീന്ദ്രന്‍, വി.വി.ജിനചന്ദ്രപ്രസാദ്, കെ.കെ.രവി, സി.ഹാരിഷ്, ടി.ജെ.ബാബു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!