85 കാരിക്ക് മര്‍ദ്ദനം മകനും ഭാര്യയ്ക്കുമെതിരെ കേസ്

0

അഞ്ചു കുന്ന് വില്ലേജില്‍ വാറുമ്മല്‍ക്കടവില്‍ 85 കാരിയായ വൃദ്ധമാതാവിനെ ഇളയ മകനും, ഭാര്യയും ചേര്‍ന്ന് മര്‍ദ്ധിച്ചതായി പരാതി.മുറിയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താലാണ് മര്‍ദ്ദിച്ചതെന്ന് വൃദ്ധമാതാവ് ചികില്‍സിച്ച ഡോക്ടറോട് പറഞ്ഞു.കഴിഞ്ഞ രാത്രിയാണ് സംഭവം. ഇളമകന്‍ വിജയരാഘവന്റെ കൂടെയാണ് വൃദ്ധമാതാവ് താമസിച്ചിരുന്നത.് വൃദ്ധമാതാവിനെ ഉപദ്രവിക്കുന്നത് പതിവാണെന്ന് മകള്‍ സരോജിനി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മാതാവിന്റെ അലര്‍ച്ചകേട്ട് അല്പം അകലെ താമസിക്കുന്ന സ്വന്തംമകള്‍ ഓടിയെത്തുകയായിരുന്നു.അമ്മയെ അടിച്ച് അവശയാക്കി ഒരു സ്ഥലത്ത് ഉടുതുണിയില്ലാതെ ഇരിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞ തെന്ന് സരോജിനി പറഞ്ഞു. ആദ്യം പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും 6 ദിവസത്തെ ചികിത്സ തേടി.പനമരം പോലീസില്‍ കേസ് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!