കൊവിഡ്: ബത്തേരി നഗരസഭയില്‍ വകുപ്പ് തല യോഗം

0

കൊവിഡ്  രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും,  വിവിധ ചെക്പോസ്റ്റുകള്‍ വഴിയും എത്തുന്നവര്‍  ബത്തേരി ടൗണിലെ ഷോപ്പുകളിലും സ്ഥാപനങ്ങളിലും കയറുന്നതും ഇടപഴകുന്നതും തടയാന്‍  നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെയും, ട്രേഡ് യൂണിയനുകള്‍,വ്യാപാരി വ്യവസായി സംഘടനകള്‍, ആരോഗ്യ വിഭാഗം എന്നിവരുടെ യോഗം ചേര്‍ന്നു.  അതിര്‍ത്തിയില്‍ നിന്നും വഴിക്കണ്ണ് സ്റ്റിക്കറുമായി വരുന്ന  ആളുകള്‍  ബത്തേരി ടൗണിലെ കടകളിലും ഹോട്ടലുകളിലും  കയറുന്നത്  കര്‍ശനമായി തടയാന്‍ യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. അഭിലാഷ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!