ക്വാറന്റീന്‍ ലംഘിച്ചാല്‍ കടുത്ത നടപടി

0

കോവിഡ് -19 മാനദണ്ഡങ്ങള്‍ പ്രകാരമുളള ക്വാറന്റീന്‍ കാലയളവ് ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ക്വാറന്റീന്‍ ലംഘനം നടത്തിയ 84 പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിണ്ട്. 5 ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റിന്‍ ലംഘനവും 79 ഹോം ക്വാറന്റീന്‍ ലംഘനവും ഉള്‍പ്പെടും. നിലവില്‍ പതിനാല് ദിവസം ഹോം ക്വാറന്റീനും അടുത്ത പതിനാല് ദിവസം നിയന്ത്രിതമായ തോതിലുളള സഞ്ചാര അനുമതിയുമാണ് ഉളളത്.പതിനാല് ദിവസത്തിന് ശേഷം വളരെ അടിയന്തര കാര്യങ്ങള്‍ക്കായി പുറത്ത് പോകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അക്കാര്യം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!