തൊണ്ടര്‍നാട് കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനം;അധികൃതരുടെ അനാസ്ഥയെന്ന് യുഡിഎഫ്.

1

തൊണ്ടര്‍നാട് പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കേണ്ടി വന്നത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ കൊണ്ടാണെന്ന് യുഡിഎഫ്.ക്വാറന്റെയിനില്‍ കഴിഞ്ഞ വ്യക്തിയെ നീരീക്ഷിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നതും രോഗിയുടെ റിസല്‍ട്ട് ആദ്യം നെഗറ്റീവ് ആണ് എന്ന് പറഞ്ഞതും പിന്നീട് പോസിറ്റീവ് ആണ് എന്ന് അറിയിച്ചതും ഗുരുതരമായ വീഴ്ചയാണ്.പോസ്റ്റീവാണെന്ന് അറിഞ്ഞിട്ടും 24 മണിക്കൂര്‍ കഴിഞ്ഞാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ഇത്രയും വീഴ്ച്ചകള്‍ക്ക് ഉത്തരവാദികള്‍ ആരായാലും അതിന് മറുപടി പറയണമെന്നും ഇനിയും ആരോഗ്യവകുപ്പ്‌ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും തൊണ്ടര്‍നാട് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ എസ്എം പ്രമോദ് മാസ്റ്ററും കണ്‍വീനര്‍ കേളോത്ത് അബ്ദുള്ളയും അറിയിച്ചു.

1 Comment
  1. Gireesh says

    ക്വാറന്‍റീന്‍ സെന്‍ററുകള്‍ ശരിയായ രീതിയില്‍ അണുവിമുക്തമാക്കുന്നില്്ല

Leave A Reply

Your email address will not be published.

error: Content is protected !!