ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് , ഒരാള്‍ക്ക് രോഗമുക്തി

0

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്‍, മുംബൈയില്‍നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്‍, കുവൈത്തില്‍ നിന്നും കോഴിക്കോട് വഴി ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 44 കാരന്‍,ബാംഗ്ലൂരില്‍ നിന്നും ഇരുചക്രവാഹനത്തില്‍ മുത്തങ്ങ വഴി ജില്ലയിലെത്തിയ അമ്പലവയല്‍ സ്വദേശിയായ 30 കാരന്‍,കുവൈത്തില്‍ നിന്നും  ജൂണ്‍ 13ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.പടിഞ്ഞാറത്തറ സ്വദേശി വീട്ടിലും മറ്റുള്ളവര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.  ബാംഗ്ലൂരില്‍നിന്ന് ജില്ലയിലെത്തി ജൂണ്‍ 18 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ സ്വദേശിയായ 30 കാരന്റെ സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 43 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!