കോവിഡ് കാരണം ലോക്ഡൗണിലായി ജോലിയും കൂലിയും ഇല്ലാതായ ജനസമൂഹത്തിന് കനത്ത ബാധ്യതയായ വൈദ്യുതി ബില്‍ സര്‍ക്കാര്‍ ഇടപെട്ട് കുറച്ച് നല്‍കണമെന്ന് യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി. മീറ്റര്‍ റീഡിംഗ് എടുക്കാതെ 4 മാസത്തെ റീഡിംഗ് ഒരുമിച്ച് എടുത്ത ബില്‍ നല്‍കിയത് മൂലം 2 ബില്ലിലെയും സബ്‌സീഡി നഷ്ടപ്പെട്ടതിനാല്‍ അധിക ബില്‍ വന്നത് പരിഹരിക്കണമെന്നും, സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താതെ ബില്‍ചെയ്തത് കാരണം 10 ദിവസത്തോളം ബില്‍ വൈകിയത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധ സൂചകമായി ഈമാസം 17 ന് രാത്രി 9 മണിക്ക് സംസ്ഥാനമൊട്ടാകെ 3 മിനിറ്റ് വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു .