വാഹനാപകടത്തില്‍ വയോധികന്‍ മരിച്ചു.

0

മാനന്തവാടി -പനമരം റൂട്ടില്‍ ആറാം മൈലിന് സമീപം സ്‌കൂട്ടര്‍ ഗുഡ്‌സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.അഞ്ചാംമൈല്‍ കെല്ലൂര്‍ എറമ്പയില്‍ അന്ത്രു(66) ആണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അന്ത്രുവിനെ ആദ്യം ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് ഗിരി ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!