പണം വാങ്ങി എക്‌സൈസ് ജീവനക്കാരന് സ്ഥലം മാറ്റം.
മാനന്തവാടി: ലോക് ഡൗണ്‍ കാലത്ത് വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് രംഗത്ത് നില്‍ക്കുമ്പോള്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കി വാറ്റുചാരായം ഉണ്ടാക്കുന്നവരില്‍ നിന്നും പണം കൈപ്പറ്റിയ എക്‌സൈസ് ജീവനക്കാരനെ സ്ഥലം മാറ്റി.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസറായ സജി പോളിനെയാണ് എന്നിവരെയാണ് കല്‍പ്പറ്റ റെയ്ഞ്ചിലേക്ക് സ്ഥലം മാറ്റിയത്.വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍സാരി ബീഗുവാണ് ഉത്തരവിറക്കിയത്.കഴിഞ്ഞ മാസം 29നാണ് സംഭവം.രാത്രി 8 മണിയോടെ ബൈക്കില്‍ എത്തിയ ഇയാള്‍ തൊണ്ടര്‍നാട് പുതുശ്ശേരി ആലക്കല്‍ കോളനിയിലും പരിസരവാസിയുടെയും അടക്കം നാല് വീടുകളില്‍ റെയ്ഡ് നടത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു. നാല് പേരില്‍ നിന്നും 9000 രൂപ കൈപ്പറ്റിയതായാണ് ഇവര്‍ തൊണ്ടര്‍നാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവം വിവാദമായതോടെയാണ് എക്‌സൈസ് ഉന്നതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്