കൊളത്താട പയറിന് വിപണിയൊരുങ്ങി
തവിഞ്ഞാൽ പഞ്ചായത്തിലെ പച്ചക്കറി കർഷകർക്ക് പ്രതീക്ഷയേകി കൊളത്താട പയറിന് വിപണിയൊരുങ്ങി. ബത്തേരി പഴം പച്ചക്കറി സഹകരണ സംഘമാണ് കർഷകരിൽ നിന്നും കുളത്താട പയർ ശേഖരിക്കാൻ തുടങ്ങിയത്. ബത്തേരി പഴം പച്ചക്കറി സഹകണ സംഘത്തിന്റെ ഈ ഇടപ്പെടൽ ലോക്ക് ഡൗൺ കാലത്ത് തവിഞ്ഞാൽ കർഷകർക്ക് ലഭച്ച സൗഭാഗ്യവുമായി. കഴിഞ്ഞ വർഷം തൃശ്ശൂരിൽ വെച്ച് നടന്ന വൈഗ അന്താരാഷ്ട്ര ശിൽപശാലയിൽ വെച്ചാണ് കൊളത്താട പയർ സംസ്ഥാനത്തിന്റെ കാർഷിക വിളകളിൽ ഇടം നേടിയത്.അന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മുൻകൈ എടുത്ത് എടുത്ത തീരുമാനം തവിഞ്ഞാലിലെ കർഷകരെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷവുമായിരുന്നു. ഇപ്പോഴിതാ കൊളതാട പയറിന് വിപണിയും കണ്ടെത്തിയിരിക്കുന്നു. ബത്തേരിയിലെ പഴം പച്ചക്കറി സഹകരണ സംഘമാണ് തവിഞ്ഞാൽ കൃഷി ഭവൻ മുഖാന്തരം പയർ വിത്തുകൾ ശേഖരിക്കുന്നത് ഇതിനകം ഒരു ടൺ പയർ ശേഖരിച്ചു കഴിച്ചു കഴിഞ്ഞു.തവിഞ്ഞാൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് ഷൈമ മുരളിധരൻ പഴം പച്ചക്കറി അധികൃതർക്ക് പയർ കൈമാറി.ക്ഷേമകാര്യ ചെയർമാൻ എൻ.ജെ. ഷജിത്ത്. കൃഷി ഓഫീസർ കെ.ജി.സുനിൽ, കൃഷി അസിസ്റ്റന്റ് കെ.വി.റെജി തുടങ്ങിയവർ പങ്കെടുത്തു.