ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ കല്‍പ്പറ്റ, മീനങ്ങാടി മേപ്പാടി എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വില്‍പ്പന ശാലകളിലും പരിശോധന നടത്തി. പരിശോധനയില്‍ മീനങ്ങാടി ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ചൂത, ആവോലി മുളളന്‍, ആവോലി തുടങ്ങിയ 9 കിലോ പഴകിയ മത്സ്യവും കല്‍പ്പറ്റ ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 3 കിലോ പഴകിയ മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു.
മത്സ്യ വില്‍പ്പന നടത്തുമ്പോള്‍ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും 50 :50 അനുപാതത്തില്‍ ഐസിട്ട് സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ നിഷ പി. മാത്യു, എം.കെ രേഷ്മ, ഫിഷറീസ് ഉദ്യോഗസ്ഥരായ ഗ്രഹാം തോമസ്, ശ്യാം കൃഷ്ണ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്‌ഴീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു.