ജില്ലയിലെ വ്യാപാര കേന്ദ്രമായ ബത്തേരി ടൗണില്‍ ആളൊഴിയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി തുടരുന്ന കൊറോണ ഭീതിയാണ് ആളുകളെ ടൗണില്‍ നിന്നുമകറ്റുന്നത്.ഇതോടെ സര്‍വ്വമേഖലയും പ്രതിസന്ധിയിലാണ്.ഓരോദിനം പിന്നിടുന്തോറും ടൗണിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടാവുന്നത്.ഇത് വ്യാപാര- ഗതാഗത- കാര്‍ഷിക തുടങ്ങി സര്‍വ്വമേഖലെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബസ്സുകളിലും ഓട്ടോറിക്ഷകളിലും ആളുകള്‍ കയറുന്നില്ല.ജില്ലയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നതും വ്യാപാരം നടന്നിരുന്നതുമായ ബത്തേരി ടൗണിലാണ് ആളൊഴിയുന്നത്. കച്ചവടസ്ഥാപനങ്ങള്‍ പലതും അടച്ചു. തുറന്ന സ്ഥാപനങ്ങളില്‍ കച്ചവടവുമില്ല. ഇതോടെ ജോലിക്കാരെ അടക്കം താല്‍ക്കാലികമായി ഒഴിവാക്കികൊണ്ടിരിക്കുകയാണ് നിലവിലുള്ളത്. നിലവിലെ കൊറോണ ഭീതി അകറ്റാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നാണ് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.