പാക്കം കുറിച്ചിപ്പറ്റ, വെളുക്കൊല്ലി പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂടുവച്ച് പിടികൂടാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു. ജനവാസകേന്ദ്രങ്ങളില്‍ പതിവായി കടുവ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ. വനപാതയോരത്ത് പതിവായി കാണുന്ന കടുവയാണ് കഴിഞ്ഞ ദിവസം 4 വയസ് പ്രായമുള്ള പശുവിനെ ആക്രമിച്ചത്.കടുവ ശല്യം വര്‍ദ്ധിച്ചതോടെ ഇതുവഴി പാക്കം, വെളുക്കൊല്ലി, കുറിച്ചിപ്പറ്റ പ്രദേശങ്ങളില്‍ കാല്‍നടയായി സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറെ ഭയന്നാണ് സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂടുവച്ച് പിടികൂടണമെന്ന് നിരവധി തവണ ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടെങ്കിലും വനാര്‍ത്തി ആയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.പുല്‍പ്പള്ളി മാനന്തവാടി റോഡില്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനക്കാരുടെ മുന്നിലും കടുവ ഓടി അടുക്കുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കടുവയെ കൂടുവച്ച് പിടികൂടി ഉള്‍വനത്തില്‍ വിടാന്‍ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.