ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേന്ത്രക്കായ സംഭരിച്ചുതുടങ്ങി. രണ്ട് ദിവസം കൊണ്ട് 70 ടണ്‍ നേന്ത്രകായയാണ് സംഭരിച്ചത്. കിലോയ്ക്ക് 25 രൂപ തോതില്‍ ഇതുവരെ 200 കര്‍ഷകരില്‍ നിന്നുമാണ് നേന്ത്രക്കായ സംഭരിച്ചത്.നേന്ത്രക്കായക്ക് വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് കര്‍ഷകരെ സഹായിക്കുക എന്നലക്ഷ്യത്തോടെ സര്‍ക്കാര്‍ ഇടപെട്ട് ഹോര്‍ട്ടികോര്‍പ്പ് നേന്ത്രകായ സംഭരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവിപണ വ്യാപാര കേന്ദ്രത്തിലെ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ ഓഫീസ് സംഭരണം ആരംഭിച്ചത്. ഇക്കഴിഞ്ഞ തിങ്കള്‍, വ്യാഴം ദിവസങ്ങളിലായി 70 ടണ്‍ കായയാണ് സംഭരിച്ചത്. 25 രൂപതോതിലുള്ള സംഭരണത്തില്‍ ഇതുവരെ കേന്ദ്രത്തില്‍ നേന്ത്രക്കായകള്‍ എത്തിച്ചുനല്‍കിയത് 200-ാളം കര്‍ഷകരാണ്. രണ്ട് ദിവസങ്ങളിലായി സംഭരിച്ച കായയില്‍ നിന്നും 15 ടണ്ണോളം കായ മറ്റ് ജില്ലകളിലേക്ക് കയറ്റിയയച്ചു. വരുംദിവസങ്ങളിലും സംഭരണം തുടരുമെന്ന് ഹോര്‍ട്ടികോര്‍്പ്പ ജില്ലാ മാനേജര്‍ പറഞ്ഞു. നിലവില്‍ വിപണിയില്‍ നേന്ത്രക്കായ കിലോയ്ക്ക് 12 രൂപയാണ് വില. നേന്ത്രക്കായ ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്ന കര്‍ഷകര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ തുക ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.