900 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
മാനന്തവാടി എക്സൈസ് റേഞ്ച് പാര്‍ട്ടി നാലാംമൈല്‍ ടൗണിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടു പേരെ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.മാനന്തവാടി പാലമുക്ക് സ്വദേശികളായ പിട്ട് വീട്ടില്‍ പി ഷംസുദ്ദീന്‍ (32 ) , വട്ടത്ത് പറമ്പില്‍ വീട്ടില്‍ ഇ.കെ അബ്ദുല്‍ ജാഫര്‍ ( 28) എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 ബി 9464 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 900 ഗ്രാം കഞ്ചാവ് കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍, കെ. കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍. പി, അഖില്‍ കെ.എം, അനൂപ് ഇ, ഷിന്റോ.പി എന്നിവര്‍ പങ്കെടുത്തു.